കൊച്ചി - പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഹിന്ദു ഹെൽപ് ലൈനാണ് ഹരജി നൽകിയത്. ശബരിമല തീർത്ഥാടകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഹർത്താൽ നിയമാനുസൃതമല്ലെന്നും സർക്കാർ ഹർത്താൽ തടയണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹരജി.
നാളെ നടക്കാനിരിക്കുന്ന ഹർത്താലുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഹർത്താൽ നടത്തുന്നത്. ഹർത്താലിനെ ഭീകരവൽക്കരിക്കാൻ സംഘ്പരിവാർ ശ്രമിക്കുകയാണ്. കൃത്രിമമായ സംഘർഷം സൃഷ്ടിക്കാനാണ് സംഘ്പരിവാർ വ്യാജ പ്രചാരണങ്ങൾ നടത്തി ഭീതി സൃഷ്ടിക്കുന്നതെന്ന് സമരസമിതി നേതാക്കൾ തിരുവനന്തപുരത്ത് പറഞ്ഞു.