Sorry, you need to enable JavaScript to visit this website.

ഇന്ത്യ നിന്റെ തന്തയുടേതല്ല-രൂക്ഷ പ്രതികരണവുമായി നടി അമലപോൾ

കൊച്ചി- പൗരത്വഭേദഗതി ബില്ലിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതിഷേധിച്ച് നടി അമല പോൾ. ഇന്ത്യ നിന്റെ തന്തയുടെ വകയല്ലെന്നാണ് അമല പോൾ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിട്ടത്. ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിലും അലിഗഢ് മുസ്‌ലിം സർവകലാശാലയിലും പോലീസ് നടത്തിയ അക്രമങ്ങൾക്കെതിരെ നടി പാർവതി തിരുവോത്തും രംഗത്തെത്തിയിരുന്നു. ജാമിഅ, അലിഗഢ്.. ഭീകരത' എന്നായിരുന്നു പാർവതിയുടെ പ്രതികരണം.

 

അലിഗഢ് സർവകലാശാലയിലെ പോലീസ് അക്രമത്തിന്റെ ഒരു വീഡിയോ ദൃശ്യം ഉൾപ്പെടുത്തി മാധ്യമപ്രവർത്തക റാണ അയ്യൂബ് ചെയ്ത ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു പാർവതി ഇക്കാര്യം പറഞ്ഞത്. ജാമിഅ സർവകലാശാലയ്‌ക്കൊപ്പം നിൽക്കുക എന്നർഥം വരുന്ന ഹാഷ്ടാഗും പാർവതി ട്വീറ്റ് ചെയ്തു. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മൾ ഇത് സംഭവിക്കാൻ അനുവദിക്കരുത്, പാടില്ല' എന്നായിരുന്നു ബിൽ പാസായ നേരത്ത് പാർവതിയുടെ പ്രതികരണം. 

Latest News