Sorry, you need to enable JavaScript to visit this website.

ഹർത്താൽ ഉപേക്ഷിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും-ഡി.ജി.പി

തിരുവനന്തപുരം- പൗരത്വഭേദഗതി ബിൽ പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ഹർത്താൽ നിയമവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ, വെൽഫെയർ പാർ്ടടി, ബി.എസ്.പി, കേരള മുസ്്‌ലിം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി, എസ്.ഐ.ഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി.എച്ച്.ആർ.എം, ജമാഅത്ത് കൗൺസിൽ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തുടങ്ങിയ സംഘടനകളുടെ സംയുക്ത യോഗ തീരുമാനപ്രകാരം എന്ന രീതിയിലാണ് സന്ദേശം പ്രചരിക്കുന്നതെന്നും ഹർത്താലിൽ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഈ സംഘടനകൾ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും ഡി.ജിപി വ്യക്തമാക്കി. 
ഹർത്താൽ നടത്തണമെങ്കിൽ ഒരാഴ്ച മുമ്പ് ഹൈക്കോടതിയിൽ നോട്ടീസ് നൽകണമെന്ന നിയമം നിലവിലുണ്ട്. ഈ ഹർത്താലിന് നോട്ടീസ് നൽകിയിട്ടില്ല. ഹർത്താൽ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താൽ ഈ സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. നാളെ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നുണ്ടെന്നും പൊതുജനങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ തടസം സൃഷ്ടിച്ചാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൂടി ഈ നേതാക്കളുടെ പേരിൽ ചുമത്തുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകി.
 

Latest News