Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തില്‍ ആത്മഹത്യാ ഗെയിം ഡൗണ്‍ലോഡ് ചെയ്തത് രണ്ടായിരം പേര്‍; ജാഗ്രതാ നിര്‍ദേശവുമായി സൈബര്‍ പോലീസ്

കൊച്ചി- വിവിധ രാജ്യങ്ങളില്‍ നൂറുകണക്കിന് കൗമാരക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കുപ്രസിദ്ധ ഓണ്‍ലൈന്‍ സൂയ്‌സൈഡ് ചലഞ്ച് ഗെയിം കേരളത്തിലും രണ്ടായിരത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി കേരളാ പോലീസിന്‍റെ സൈബര്‍ ഡോം കണ്ടെത്തി. കഴിഞ്ഞ മാസം പാലക്കാട്ടു നിന്നും നാലു കുട്ടികള്‍ ദുരൂഹമായി കടല്‍ കാണാന്‍ ചാവക്കാട്ടെത്തിയ സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസിന്‍റെ കണ്ടെത്തല്‍. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഈ ഗെയിം കളിച്ചിരുന്നതായി ബോധ്യപ്പെട്ടു. ഈ ഗെയിമിന്‍റെ സ്വാധീനത്തിലാണ് കൗമാരക്കാര്‍ ബസില്‍ ചാവക്കാട്ടെത്തിയതെന്ന് സംശയിക്കുന്നു.

ബ്ലൂ വെയ്ല്‍ എന്ന പേരിലറിയപ്പെടുന്ന ഈ കൊലയാളി ഗെയിമിന്‍റെ സ്വാധീനത്തില്‍പ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ ഒരു 14-കാരന്‍ കെട്ടിടത്തിന്‍റെ ഏഴാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. കേരളത്തില്‍ ഈ ഗെയിം അതിവേഗം പ്രചരിക്കുന്നതായി കണ്ടെത്തിയത് ഓണ്‍ലൈന്‍ പരസ്യ ഏജന്‍സികളാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ സൈബര്‍ ഡോം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളിലെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം രക്ഷിതാക്കള്‍ നിരീക്ഷിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

 റഷ്യയിലാണ് ഈ സൂയ്‌സൈഡ് ഗെയിമിന്‍റെ ഉത്ഭവ സ്ഥലം. 130 പേര്‍ ഈ ഗെയിം കളിച്ച് റഷ്യയില്‍ മാത്രം ആത്മഹത്യ ചെയ്തിട്ടുണ്ട്. മറ്റിടങ്ങളിലായി മുന്നൂറോളം പേരും. ആത്മഹത്യകള്‍ പെരുകിയതിനെ തുടര്‍ന്ന് ഈ ഗെയിം നിര്‍മ്മിച്ച റഷ്യക്കാരനെ മാസങ്ങള്‍ക്ക് മുമ്പ് റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 50 ഘട്ടങ്ങളിലായുള്ള കളികളിലൂടെ അവസാനം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പാണ് ഗെയിമിന്‍റെ കേന്ദ്രം. എന്തു ചെയ്യണമെന്ന് ഗ്രൂപ്പ് അഡ്മിന്‍ കളിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കുന്നു. 

ഇത് 50 ദിവസം കൊണ്ട് പൂര്‍ത്തിയാക്കണം. മൂര്‍ച്ചയേറിയ വസ്തുക്കള്‍ കൊണ്ട് സ്വയം മുറിവേല്‍പ്പിക്കുക, അസമയങ്ങളില്‍ ഭീകര സിനിമകള്‍ കാണുക തുടങ്ങി അതി ക്രൂരമയാ പല സ്‌റ്റെപ്പുകളുമാണ് ഈ കളി. 50 ദിവസത്തെ കളി പൂര്‍ത്തിയാക്കിയാല്‍ പിന്നീട് കളിക്കാരനോട് ആത്മഹത്യ ചെയ്യാനാണ് ഗ്രൂപ്പ് അഡ്മിന്‍ നിര്‍ദേശിക്കുക. റഷ്യയില്‍ ഈ ഗെയിമിന് അഡിക്റ്റായി നൂറുകണക്കിനാളുകള്‍ ആത്മഹത്യ ചെയ്തതോടെയാണ് ഈ ഗെയിം ലോകം ശ്രദ്ധിച്ചത്. പിന്നീട് ബ്രിട്ടന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങില്‍ ആത്മഹത്യകള്‍ നടന്നു. മുംബൈയിലെ ആത്മഹത്യ ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സംഭവമാണ്.

Latest News