Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജാമിഅ സംഘർഷം; രാജ്ഭവനിലേക്ക് ഡി.വൈ.എഫ്.ഐ അർധരാത്രിയിൽ മാർച്ച് നടത്തി

തിരുവനന്തപുരം- പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ദൽഹി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളെ തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. രാത്രിയിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. മാർച്ച് രാജ്ഭവനിന്റെ കവാടത്തിൽ പോലീസ് തടഞ്ഞു. ശക്തമായ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടനയോട് താൽപര്യമില്ലാത്തവരാണ് ഭരണം നടത്തുന്നതെന്നും അതിനെതിരെ നാട് എങ്ങിനെ പ്രതികരിക്കുന്നുവെന്ന് കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവർണർ മനസിലാക്കണമെന്ന് സജീഷ് ആവശ്യപ്പെട്ടു. സർവ്വകലാശാല വിദ്യാർഥികളെ വെടിവെച്ചുകൊല്ലുകയാണ്. ഇതെന്ത് ഭരണമെന്ന് ലോകം അത്ഭുതത്തോടെ നോക്കുകയാണ്. ഫാഷിസം ജനങ്ങൾക്ക് നേരെ തിരിയുകയാണ്. ജനകീയ ശക്തി ഫാഷിസത്തെ പ്രതിരോധിക്കും. ഈ രാജ്യം ഉറങ്ങാതെ കാവൽ നിൽക്കുമെന്നും സജീഷ് വ്യക്തമാക്കി.
 

Latest News