ജിദ്ദ ബുക്ക് ഫെയറിലേക്ക് സന്ദർശക പ്രവാഹം; ഒന്നര ലക്ഷം പേരെത്തി 

ജിദ്ദ-  നാൽപത് രാജ്യങ്ങളിൽ നിന്നായി 400 പ്രസാധകർ പങ്കെടുക്കുന്ന അഞ്ചാമത് ജിദ്ദ ബുക് ഫെയർ ഇതിനകം സന്ദർശിക്കാനെത്തിയത് ഒന്നര ലക്ഷത്തോളം പേർ. അബ്ഹുറിൽ 30,000 ചതുര ശ്രമീറ്റർ വിസ്തൃതിയിൽ നടക്കുന്ന മേളയിൽ സൗദി, അറബ്, ലോക സംസ്‌കാരങ്ങളെ തൊട്ടറിയുന്ന കൃതികളാണ് സന്ദർശകരെ ആകർഷിക്കുന്നത്. മേളയോടനുബന്ധിച്ച്  50 ഓളം സാംസ്‌കാരിക പടിപാടികളും ഇവിടെ നടക്കുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച ബുക്ക് ഫെയർ 21 ന്  സമാപിക്കും

Latest News