Sorry, you need to enable JavaScript to visit this website.

മദീനയുടെ ചരിത്രമറിയാന്‍ 3ഡി വിഷ്വൽ മ്യൂസിയം;  ഉദ്ഘാടനം അടുത്ത മാസം

മദീനിയിലെ ഇസ്ലാമിക് 3 ഡി മ്യൂസിയം

മദീന- സന്ദർശകർക്ക് മദീനയുടെ ചരിത്രം വിശദീകരിക്കുന്ന വിഷ്വൽ മ്യൂസിയം അടുത്ത മാസം തുറന്നു കൊടുക്കും. ഹിന്ദി, ഉർദു അടക്കം എട്ട് ഭാഷകളിൽ 8 ഡി ശബ്ദ സംവിധാനത്തോടെ 3 ഡി ഫിലിമുകളാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കുന്നത്. സൗദിയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് പദ്ധതി ഡയറക്ടർ ജനറൽ അഹമദ് അൽജുറൈശി അറിയിച്ചു. 


ഖിസ്സതുൽ മകാൻ (പ്രദേശത്തിന്റെ ചരിത്രം) ആണ് ആദ്യം ഇവിടെ ആദ്യം പ്രദർശിപ്പിക്കുക. കുറഞ്ഞ ഫീസിൽ ഉയർന്ന ഇസ്ലാമിക ചരിത്ര മൂല്യങ്ങൾ കൈമാറുകയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. മസ്ജിദുന്നബവിയിൽ നിന്ന് നടന്നെത്താവുന്ന ദൂരത്തുള്ള മ്യൂസിയത്തിൽ ഹറമിലെത്തുന്ന എല്ലാവർക്കും സന്ദർശിക്കാനുള്ള സൗകര്യമുണ്ടാകും.


ഹിന്ദി, ഉർദു എന്നിവക്ക് പുറമെ അറബി, ഇംഗ്ലീഷ്, തുർക്കി, ഫ്രഞ്ച്, മലേഷ്യൻ, ഇന്തോനേഷ്യൻ ഭാഷകളിലും ഇസ്ലാമിക് സിനിമകൾ ഇവിടെ പ്രദർശിപ്പിക്കും. മദീനക്കാരെയും സന്ദർശകരെയും ഹജ്, ഉംറക്കെത്തുന്നവരെയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രവാചക ചരിത്രം, മദീനയിൽ നടന്ന ഇസ്ലാമിക സംഭവങ്ങൾ എന്നിവയും ഇവിടെ പ്രദർശിപ്പിക്കും.

Latest News