Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമം ആയിരം ശതമാനം ശരിയായ തീരുമാനമെന്ന് പ്രധാനമന്ത്രി മോഡി

ധുംക- അയല്‍രാജ്യങ്ങളില്‍ പീഡനമേറ്റ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ പൗരത്വ നിയമം ഭേദഗതി ചെയ്തത് തീര്‍ത്തും ശരിയായ നടപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തുടനീളം വലിയ പ്രതിഷേധം അലതല്ലുന്നതിനിടെയാണ് വിവാദ നിയമത്തെ ന്യായീകരിച്ച് മോഡി ജാര്‍ഖണ്ഡില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിച്ചത്. 'പൗരത്വവുമായി ബന്ധപ്പെട്ട നിയമത്തില്‍ പാര്‍ലമെന്റ് വരുത്തിയ പ്രധാന മാറ്റം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നിവടങ്ങളില്‍ നിന്നുള്ള പീഡനമേറ്റ കുറഞ്ഞ എണ്ണം മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ അഭയം കണ്ടെത്താന്‍ സഹായിക്കും. ഞങ്ങളുടെ തീരുമാനം 1000 ശതമാനം ശരിയായിരുന്നു. പാര്‍ലമെന്റിന്റെ നടപടി ശരിയാണെന്നാണ് കോണ്‍ഗ്രസിന്റെ നടപടികള്‍ തെളിയിക്കുന്നത്,' മോഡി പ്രസംഗിച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അസമിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസാണെന്നും മോഡി ആരോപിച്ചു.
 

Latest News