Sorry, you need to enable JavaScript to visit this website.

കാമുകി കാരിക്കൊപ്പം വിജയം ആഘോഷിച്ച് ബോറിസ് 

ലണ്ടന്‍-ബോറിസ് ജോണ്‍സണ്‍ രണ്ടാംവട്ടവും അധികാരത്തിലെത്തുന്നത് അദ്ദേഹം പോലും പ്രതീക്ഷിക്കാത്ത മഹാഭൂരിപക്ഷത്തിലാണ്. കേവല ഭൂരിപക്ഷം നേടുമെന്നല്ലാതെ ഇതുപോലെ മൃഗീയ ഭൂരിപക്ഷം ലഭിക്കുമെന്ന് അദ്ദേഹമോ അനുയായികളോ കരുതിയില്ല. എങ്കിലും ചിട്ടയായ പ്രവര്‍ത്തനം, എതിരാളികളുടെ ദൗര്‍ബല്യം മനസിലാക്കിയുള്ള തിരഞ്ഞെടുപ്പ് തന്ത്ര രൂപീകരണം, ജന പ്രിയ പ്രഖ്യാപനങ്ങള്‍ എന്നിവയൊക്കെ ബോറിസിന്റെ മികച്ച വിജയത്തിന് കാരണമായി . തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളില്‍ ബോറിസിന്റെ കാമുകി കാരി സിമണ്ട്‌സിന്റെ സംഭാവനയും വളരെ വലുതായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞതവണത്തെപ്പോലെ കാരി അധികാര കേന്ദ്രങ്ങളില്‍ നിന്ന് അകലം പാലിച്ചു നില്‍ക്കില്ലെന്നു ഉറപ്പ്. 
കാരിക്കൊപ്പം ആയിരുന്നു ബോറിസിന്റെ വിജയാഘോഷങ്ങള്‍ .കാരി തന്നെ പാകം ചെയ്ത ചിക്കന്‍കറിയും മദ്യവുമൊക്കെയായി ബോറിസ് ആഘോഷം പൊടിപൊടിച്ചു. ബ്രക്‌സിറ്റ് നടക്കുന്നതു വരെ മദ്യപിക്കില്ലെന്ന പ്രതിജ്ഞ ബോറിസിനു പാലിക്കാനായില്ല. ഒരു ഗ്ലാസ് വൈന്‍ കുടിച്ചുകൊണ്ടാണ് വിജയത്തെ വരവേറ്റത്. ബോറിസിനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചുകൊണ്ടാണ് ഡേവിഡ് കാമറൂണ്‍ വിജയാഹ്ലാദം പങ്കിട്ടത്.
55 കാരനായ ബോറിസിനൊപ്പം 31 കാരിയായ സിമണ്ട്‌സ് നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റിലേയ്ക്ക് ഇനി എത്തുക ഏത് സ്ഥാനത്തോടെയാണ് എന്നതാണ് അറിയാനുള്ളത്. കാരിയുമായി ഏറെക്കാലമായി ബോറിസ് പ്രണയത്തിലാണ്. നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റിലേ ബോറിസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ മുന്‍ കമ്മ്യൂണിക്കേഷന്‍ മേധാവി കൂടിയായകാരി ഉണ്ടായിരുന്നു. ഭാര്യ മെറിനാ വിലറുമായുള്ള 25 വര്‍ഷം നീണ്ട ദാമ്പത്യബന്ധം ബോറിസ് അവസാനിപ്പിച്ചത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു. കാരിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് പാതി ഇന്ത്യക്കാരി കൂടിയായ ഭാര്യ മെറിനാ വീലറുമായി ബോറിസ് വേര്‍പിരിഞ്ഞത്. 
മെറിനയുമായുള്ള ബന്ധത്തില്‍ നാല് കുട്ടികള്‍ ബോറിസിനുണ്ട്. ഇരുവരും തമ്മില്‍ നിയമപരമായി വിവാഹം കഴിക്കാതെയാണ് നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റില്‍ താമസിക്കുന്നത് എങ്കില്‍ ആദ്യമായായിരിക്കും ഒരു ലീവിങ് ടുഗദര്‍ പങ്കാളി ഔദ്യോഗിക വസതിയില്‍ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്.

Latest News