ഭർത്താവിന്റെ മാതാപിതാക്കളെ മയക്കികിടത്തി നവവധു സ്വർണവുമായി മുങ്ങി

ബദ്വാൻ- ഭർത്താവിന്റെ അച്ഛനും അമ്മക്കും മയക്കുമരുന്ന് നൽകി വീട്ടിലെ ആഭരണവുമായി നവവധു മുങ്ങി. ഉത്തർപ്രദേശ് ബദ്വാനിലെ ഛോട്ടാപര ഗ്രാമത്തിലെ പ്രവീണിന്റെ ഭാര്യ റിയയാണ് മുങ്ങിയത്. ഇക്കഴിഞ്ഞ ഒൻപതിനായിരുന്നു ഇരുവരുടെയും വിവാഹം. അസംഘട്ട് സ്വദേശിയാണ് റിയ. വെള്ളിയാഴ്ച രാത്രി പ്രവീണിന്റെ മാതാപിതാക്കൾക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകി യുവതി എഴുപതിനായിരം രൂപയും മൂന്നു ലക്ഷം വിലവരുന്ന ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു. പ്രവീണിന്റെയും റിയയുടെയും വിവാഹം നടത്തിയ ടിങ്കു എന്നയാളെയും കാണാതായിട്ടുണ്ട്. ഇരുവരെയും കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. 
 

Latest News