ദലിത് യുവാവ് ബിരിയാണി വിളമ്പി, തല്ലിച്ചതച്ച് മൂന്നംഗ സംഘം

ന്യൂദൽഹി- ബിരിയാണി കച്ചവടക്കാരനായ ദലിത് യുവാവിനെ സംഘം തല്ലിച്ചതച്ചു. ദലിത് ബിരിയാണി വിളമ്പി എന്നാരോപിച്ചായിരുന്നു ക്രൂരമർദ്ദനം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ലോകേഷ് എന്ന 43 കാരനാണ് മർദ്ദനമേറ്റത്. ലോകേഷിനെ മർദ്ദിച്ച സംഘം ഇദ്ദേഹത്തെ അടുത്തുള്ള മതിലിൽ അമർത്തുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇന്നാണ് പുറത്തുവന്നത്. താഴ്ന്ന ജാതിക്കാരനാണെന്ന് ആക്ഷേപിച്ചായിരുന്നു മർദ്ദനം. പ്രതികളെ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും പ്രതികളായ മൂന്നു പേരെ അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. രബുപുര മേഖലയിലാണ് സംഭവം നടന്നത്.
 

Latest News