Tuesday , January   28, 2020
Tuesday , January   28, 2020

ആവശ്യമെങ്കിൽ പൗരത്വനിയമത്തിൽ ഭേദഗതി വരുത്തും-അമിത് ഷാ

റാഞ്ചി- പൗരത്വനിയമത്തിൽ ആവശ്യമെങ്കിൽ ഭേദഗതി വരുത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ അമിത് ഷാ വ്യക്തമാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും നടക്കുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ പശ്ചാതലത്തിലാണ് അമിത് ഷായുടെ പ്രസ്താവന. അസമിൽ അഞ്ചു പേരാണ് ഇതോടകം കൊല്ലപ്പെട്ടത്. 
മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാംഗ്മയും മറ്റു മന്ത്രിമാരും തന്നെ സന്ദർശിച്ചിരുന്നുവെന്നും പ്രശ്‌നങ്ങളില്ലെന്ന് അവരെ ബോധ്യപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു. നിയമത്തിൽ ചില മാറ്റങ്ങൾ വേണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ക്രിസ്മസിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അവരെ അറിയിച്ചതായും അമിത് ഷാ വ്യക്തമാക്കി.
 

Latest News