ശബരിമലയില്‍ സ്ത്രീകള്‍ വന്നാല്‍ അയ്യപ്പന്മാര്‍ക്ക് ചാഞ്ചല്യമുണ്ടാകുമെന്ന് യേശുദാസ്

ചെന്നൈ- ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് പ്രശസ്ത ഗായകന്‍ കെ.ജെ യേശുദാസ്. സുന്ദരിയായ ഒരു സ്ത്രീ വന്നാല്‍ അയ്യപ്പന്‍ കണ്ണു തുറന്ന് നോക്കുകയല്ല, മറിച്ച് അവിടെ എത്തുന്ന അയ്യപ്പന്മാരുടെ മനസ്സ് മാറുകാണ് ചെയ്യുകയെന്ന് അദ്ദേഹം വിശദീകരിച്ചു. ചെന്നൈയില്‍ ഒരു സംഗീത പരിപാടിക്കിടെയായിരുന്നു യേശുദാസിന്റെ പ്രതികരണം.

ശബരിമലയിലെത്തുന്ന യുവതികളെ കണ്ടാല്‍ അയ്യപ്പന്‍മാരുടെ മനസിന് ചാഞ്ചല്യമുണ്ടാകുമെന്ന് യേശുദാസ് പറഞ്ഞു. യുവതികള്‍ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കും എന്നതുകൊണ്ടല്ല. ഒരു വ്യത്യാസവും സംഭവിക്കില്ല. എന്നാല്‍ ശബരിമലയിലേക്ക് എത്തുന്ന മറ്റ് അയ്യപ്പന്‍മാര്‍ സ്ത്രീകളെ കാണും. അയ്യപ്പന്‍മാരുടെ ഉദ്ദേശം മാറിപ്പോകും. അതുകൊണ്ടാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നതെന്നും യേശുദാസ് വിശദീകരിച്ചു. വെറെ എത്രയോ ക്ഷേത്രങ്ങളുണ്ടെന്നും സ്ത്രീകള്‍ക്ക് അവിടെ പോകാമെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു.

 

Latest News