Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ഉള്ളി വില കുറയുന്നു; കിലോക്ക് 100 രൂപ

കൊച്ചി- സംസ്ഥാനത്തെ വിപണികളില്‍ കുതിച്ചുയര്‍ന്ന ഉള്ളിവില കുറയുന്നു. മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞ് വില നൂറു രൂപയിലെത്തി. വരും ദിവസങ്ങളില്‍ ഇനിയും കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു. കിലോക്ക് 100 രൂപയാണ് പുതിയ വില.

പൂനെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ കുറവുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് 60 രൂപയിലെത്തുമെന്നാണ് പ്രതീക്ഷ.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെ ഉള്ളി വില സാധാരണനിലയിലാകും.

 

Latest News