പൂനെ- ദേശീയ സ്‌കൂൾ സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ
കേരളം തുടർച്ചയായ ഇരുപതാം തവണയും ജേതാക്കൾ. 11 സ്വർണവും 13 വെള്ളിയും ആറ് വെങ്കലവുമടക്കം 114 പോയിന്റുമായാണ് കേരളം കിരീടം ചൂടിയത്. മഹാരാഷ്ട്ര രണ്ടും തമിഴ്‌നാട് മൂന്നും സ്ഥാനം നേടി.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് കേരളം നിലനിർത്തി.






