Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രതിയെ ന്യായീകരിച്ചു; കേന്ദ്രമന്ത്രി മുരളീധരനെതിരെ പ്രതിഷേധം

കേരള വർക്കിങ് ജേണലിസ്റ്റ്‌സ് യൂനിയൻ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ- പത്രപ്രവർത്തക യൂനിയൻ സമ്മേളനത്തിലെത്തിയ കേന്ദ്ര സഹമന്ത്രി വി.മുരളീധരന് നേരെ പ്രതിഷേധം. വനിതാ മാധ്യമ പ്രവർത്തകർ മന്ത്രിയെ തടയുകയും ചെയ്തു. സഹപ്രവർത്തകയെ വീടുകയറി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത തിരുവനന്തപുരത്തെ ആരോപണ വിധേയനായ മാധ്യമ പ്രവർത്തകനെ ന്യായീകരിച്ചും ഇരയെ വിമർശിച്ചും സമ്മേളനത്തിൽ സംസാരിച്ചതിനെ ചോദ്യം ചെയ്തായിരുന്നു വനിതാ മാധ്യമ പ്രവർത്തകർ മുരളീധരനെ ഉപരോധിച്ചത്. പരാമർശം ശരിയായില്ലെന്ന് പ്രതിഷേധമായി മാധ്യമ പ്രവർത്തകർ കേന്ദ്രമന്ത്രിയെ അറിയിച്ചു. വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഇതിനോട് മുരളീധരൻ പ്രതികരിച്ചു.
പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിൽ ആദര സമ്മേളന ഉദ്ഘാടകനായിരുന്നു വി. മുരളീധരൻ. പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ആരോപണ വിധേയനെ ന്യായീകരിച്ചും തുല്യനീതി വേണമെന്ന് ആവശ്യപ്പെട്ടുമുള്ള മന്ത്രിയുടെ പരാമർശം. ആരോപിതന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ല. അദ്ദേഹത്തെ വേട്ടയാടി. ചിലർ ചെയ്യുമ്പോൾ തെറ്റും ചിലർ ചെയ്യുമ്പോൾ ശരിയും ആകരുത്.നിഷ്പക്ഷത വേണമെന്നും തുല്യത പാലിക്കണമെന്നുമായിരുന്നു മുരളീധരന്റെ വിവാദ പരാമർശം. പ്രസംഗം കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു വനിതാ മാധ്യമ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
 

Latest News