Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലുള്ള സൗദികൾക്ക് ജാഗ്രതാ നിർദേശം

റിയാദ് - പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം  രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരന്മാർക്ക് ജാഗ്രതാ നിർദേശം. പഠന, ചികിത്സ, വ്യാപാര ആവശ്യങ്ങൾക്കും മറ്റും ഇന്ത്യയിൽ തങ്ങുന്ന സൗദി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ദൽഹി സൗദി എംബസി ആവശ്യപ്പെട്ടു. 
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മറ്റും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽനിന്ന് സൗദി പൗരന്മാർ വിട്ടുനിൽക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ സഹായങ്ങൾക്കായി എംബസിയുമായി ബന്ധപ്പെടണമെന്നും എംബസി നിർദേശിച്ചു. അക്രമാസക്ത പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും കാനഡയും സിങ്കപ്പൂരും ഇസ്രായിലും അടക്കമുള്ള രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
 

Latest News