സൗദിയില്‍ കാറുകൾ കൂട്ടിയിടിച്ച് മൂന്നു മരണം

ബുറൈദക്ക് കിഴക്ക് അൽനബഖിയ ജംഗ്ഷനിൽ അപകടത്തിൽ പെട്ട കാറുകൾ 

ബുറൈദ - ബുറൈദക്ക് കിഴക്ക് അൽനബഖിയ ജംഗ്ഷനിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർ മരിക്കുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജീപ്പും ജി.എം.സിയുമാണ് കൂട്ടിയിടിച്ചത്. 


റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ബുറൈദ സെൻട്രൽ ആശുപത്രിയിലും അൽഅസ്‌യാഹ് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അൽഖസീം റെഡ് ക്രസന്റ് വക്താവ് മുഹമ്മദ് ബിൻ അബ്ദുല്ല അൽജുഅയ്‌സിൻ പറഞ്ഞു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. 

Latest News