Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഅ്ദനി ഐ.സി.യുവില്‍ തുടരുന്നു; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ബംഗളൂരു- അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി.ഡി.പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മൂന്ന് ദിവസമായി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്.  ചര്‍ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കാരണം അവശനിലയിലായ മഅ്ദനിയെ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് കഠിനമായ ബംഗളുരുവിലെ വസതിക്ക് സമീപം അല്‍ശിഫാ ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്.

ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ നടക്കുന്ന പരപ്പന അഗ്രഹാര പ്രതേക കോടതിയില്‍ വെച്ചാണ് അദ്ദേഹം അവശനായത്. കോടതിയില്‍ വെച്ച് ശക്തമായ ചര്‍ദിയും തലചുറ്റലും അനുഭവപ്പെട്ടു. കോടതിയുടെ അനുമതിയോടെ പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി. തുടര്‍ന്ന് അല്‍ശിഫാ ആശുപത്രിയില്‍ ത്രീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരിന്നു.

ശരീരത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനശേഷിയില്‍ കാര്യമായ തകരാറുസംഭവിച്ചത് മൂലം മരുന്നകളോട് ശരീരം പ്രതികരിക്കുന്നതില്‍ കാലതമസം നേരിടുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപകട നില തരണം ചെയ്‌തെങ്കിലും ആരോഗ്യ സ്ഥിതി ആശങ്കാ ജനകമാണെന്നും രോഗശമനത്തിനായി പ്രതേകം പ്രാര്‍ഥിക്കണമെന്ന് മഅ്ദനി അഭ്യര്‍ഥിച്ചതായും ആശുപത്രിയില്‍ ഒപ്പമുള്ള പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

 

Latest News