Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി മോഡി അടല്‍ഘട്ടില്‍ തടഞ്ഞുവീണു

കാണ്‍പൂര്‍- പ്രാധനമന്ത്രി നരേന്ദ്ര മോഡി കാണ്‍ുപൂരിലെ അടല്‍ഘട്ടില്‍ തടഞ്ഞുവീണു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ പിടിച്ചെഴുന്നേല്‍പിച്ച മോഡിക്ക് പരിക്കൊന്നുമില്ല. അദ്ദേഹം സുരക്ഷിതനാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
നമാമി ഗംഗാ പദ്ധതിയുടെ കീഴില്‍ ഗംഗാ നദി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി തീരത്തുനിന്ന് മടങ്ങി അടല്‍ ഘട്ടിന്റെ പടികള്‍ കയറുമ്പോഴാണ് തടഞ്ഞുവീണത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവരും മോഡിയോടൊപ്പം ഉണ്ടായിരുന്നു.
പ്രധാമന്ത്രി മോഡിയുടെ അധ്യക്ഷതയില്‍ നേരത്തെ ഗംഗാനദി സംരക്ഷണ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നിരുന്നു.  തുടര്‍ന്നാണ് അദ്ദേഹം ഗംഗാ നദിയില്‍ ബോട്ട് യാത്ര നടത്തിയത്.
മോഡി വീഴുന്ന നാല് സെക്കന്‍ഡ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

 

Latest News