Sorry, you need to enable JavaScript to visit this website.

പേടിച്ച് മാപ്പു പറയാൻ ഞാൻ സവർക്കറല്ല-രാഹുൽ ഗാന്ധി

ന്യൂദൽഹി- സത്യം പറഞ്ഞതിന് എന്നോട് മാപ്പ് പറയാനാണ് ബി.ജെ.പി പറയുന്നതെന്നും എന്നാൽ പേടിച്ച് മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദൽഹി രാം ലീല മൈതാനിയിൽ കോൺഗ്രസ് സംഘടിപ്പിച്ച സേവ് ഇന്ത്യ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. മോഡി എന്ന ഒരു വ്യക്തി മാത്രമാണ് ഇന്ത്യയുടെ സാമ്പത്തികാവസ്ഥ തകർത്തതെന്നും രാഹുൽ ആരോപിച്ചു. മോഡിയും അമിത് ഷായുമാണ് രാജ്യത്തോട് മാപ്പ് പറയേണ്ടതെന്നും രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തെ വിമാനതാവളങ്ങൾ അദാനിക്ക് എഴുതിക്കൊടുത്തു. അൻപത് കരാറുകളാണ് അദാനിക്ക് നൽകിയത്. നമ്മുടെ ശത്രുക്കൾക്ക് നമ്മെ നശിപ്പിക്കാനാകില്ല. മോഡി നമ്മെ നശിപ്പിക്കുകയാണ്. അഴിമതിക്കെതിരെ സമരം ചെയ്യുന്നുവെന്ന് കള്ളം പറയുകയാണ് മോഡി. രാജ്യത്തിന് വേണ്ടി മരിക്കാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
 

Latest News