Sorry, you need to enable JavaScript to visit this website.

ഹർത്താലുമായി സഹകരിക്കരുത്-യൂത്ത് ലീഗ്

കോഴിക്കോട്- പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബർ 17 ന് പ്രഖ്യാപിച്ച ഹർത്താലുമായി മുസ്‌ലിം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. ഹർത്താലുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങളിലോ ഹർത്താൽ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവർത്തകർ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്നും ഇരുവരും വ്യക്തമാക്കി.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ മാസം പതിനേഴിന് സംയുക്ത സമരസമിതി ഹർത്താൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. 
 

Latest News