Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമത്തിന്റെ പ്രത്യാഘാതങ്ങളില്‍ ആശങ്കയെന്ന് അമേരിക്ക

വാഷിങ്ടണ്‍- ഇന്ത്യയില്‍ നടപ്പാക്കുന്ന ഭേദഗതി ചെയ്ത പൗരത്വ നിയമം കാരണം ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ടെന്ന് അമേരിക്കയുടെ പ്രതികരണം. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഭരണഘടനയാണ്. മറ്റൊരു ജനാധിപത്യരാജ്യമെന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുടെ സ്ഥാപനങ്ങളെ മാനിക്കുന്നു. എന്നാല്‍ പൗരത്വ ഭേഗതി നിയമത്തിന്റെ പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ട്- യുഎസ് വിദേശകാര്യ വകുപ്പിന്റെ രാജ്യാന്തര മതസ്വാതന്ത്ര്യ നിരീക്ഷണ വിഭാഗം അംബാസഡര്‍ സാം ബ്രൗണ്‍ബാക്ക് പറഞ്ഞു. മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന ഭരണഘടനാ വ്യവസ്ഥകളെ ഇന്ത്യന്‍ സര്‍ക്കാര്‍ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ടു പ്ലസ് ടു യോഗം അടുത്തയാഴ്ച വാഷിങ്ടണില്‍ നടക്കാനിരിക്കെയാണിത്.
 

Latest News