Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി നിയമം: സമസ്ത പ്രതിഷേധ സമ്മേളനം ഇന്ന് കോഴിക്കോട്ട്

കോഴിക്കോട് - പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനം ശനിയാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി നിഷേധിച്ചുകൊണ്ട് മോഡി സര്‍ക്കാര്‍ നടത്തുന്ന വിവേചനത്തിനെതിരേയുള്ള ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധമായി സമ്മേളനം മാറും.

സമസ്തയുടെ സമുന്നത നേതാക്കള്‍ക്കൊപ്പം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും എം.പിമാരും സമ്മേളനത്തില്‍ സംബന്ധിക്കും. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാവും. സമ്മേളനത്തിന്റെ പ്രാധാന്യം വിശദീകരിച്ച് ഇന്നലെ ജുമുഅ ഖുത്തുബക്ക് മുന്നോടിയായി പള്ളികളില്‍ പ്രഭാഷണം നടന്നു. സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സമസ്തയുടെ കീഴ്ഘടകങ്ങളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നാടെങ്ങും റാലികള്‍ നടന്നു.

 

Latest News