Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സിനിമ കണ്ട് ബസ് ഓടിച്ച വിദേശി പിടിയില്‍

ബീശ - മൊബൈൽ ഫോണിൽ സിനിമ വീക്ഷിച്ച് ബസ് ഓടിച്ച ഏഷ്യൻ വംശജനെ ബീശ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ബീശ യൂനിവേഴ്‌സിറ്റിക്കു കീഴിലെ വിദ്യാർഥിനികൾക്ക് യാത്രാ സൗകര്യം നൽകുന്ന ബസിന്റെ ഡ്രൈവറാണ് മൊബൈൽ ഫോണിൽ സിനിമ കണ്ട് ബസ് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ  സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തിൽ ട്രാഫിക് പോലീസ് അന്വേഷണം നടത്തിയത്. 


ക്ലിപ്പിംഗ് ശ്രദ്ധയിൽ പെട്ട് രണ്ടു മണിക്കൂറിനകം നിയമ ലംഘകനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ബീശ ട്രാഫിക് പോലീസ് മേധാവി കേണൽ മുഫ്‌ലിഹ് അൽശഹ്‌റാനി പറഞ്ഞു. ബീശ യൂനിവേഴ്‌സിറ്റിയുമായി ഏകോപനം നടത്തിയാണ് നിയമ ലംഘകനെ വേഗത്തിൽ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും കേണൽ മുഫ്‌ലിഹ് അൽശഹ്‌റാനി പറഞ്ഞു.

Latest News