Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ പ്രിൻസ് മാജിദ് റോഡ് അടിപ്പാത താല്‍ക്കാലികമായി അടച്ചു

ജിദ്ദ - പ്രിൻസ് മാജിദ് റോഡ് അടിപ്പാത താൽക്കാലികമായി അടച്ചു. പ്രിൻസ് മാജിദ് റോഡും ഹിറാ സ്ട്രീറ്റും സന്ധിക്കുന്ന സിഗ്നലിൽ തെക്കു, വടക്കു ദിശയിലെ അടിപ്പാത ഇരുപതു ദിവസത്തേക്കാണ് അടച്ചത്. ട്രാഫിക് ഡയറക്ടറേറ്റുമായി ഏകോപനം നടത്തിയാണ് അടിപ്പാത അടച്ചതെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. പ്രിൻസ് മാജിദ് റോഡിലെ ഗതാഗതം സർവീസ് റോഡിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. അടിപ്പാത അടച്ചതിനാൽ ഉപയോഗിക്കാൻ കഴിയുന്ന ബദൽ റോഡുകളുടെ മാപ്പും നഗരസഭ പുറത്തുവിട്ടു.

Latest News