Sorry, you need to enable JavaScript to visit this website.

രാഹുൽ മാപ്പ് പറയേണ്ട കാര്യമില്ല-ശശി തരൂർ

ന്യൂദൽഹി- റേപ്പ് കാപിറ്റൽ പരാമർശത്തിൽ രാഹുൽഗാന്ധി മാപ്പ് പറേയണ്ടതില്ലെന്ന് ശശിതരൂർ എം.പി. രാഹുൽ ഗാന്ധി വളരെ സാധാരണമായ പ്രസ്താവനയാണ് നടത്തിയതെന്നും അതിന് മാപ്പ് പറയേണ്ട കാര്യമില്ലെന്നും തരൂർ വ്യക്തമാക്കി. രാഹുൽ ഗാന്ധി മാപ്പ് പറയുമോ എന്ന ചോദ്യത്തിന്റെ കാര്യമില്ല. സ്ഥിതിഗതികളെക്കുറിച്ച് വളരെ സാധാരണമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും തരൂർ പറഞ്ഞു.രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുകയാണെന്നും ഇന്ത്യ ബലാത്സംഗ തലസ്ഥാനമായി എന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാൽ എന്ന പരാമർശത്തിൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്തുസംഭവിച്ചാലും മാപ്പ് പറയില്ലെന്നും ഇന്ത്യയെ ആദ്യം റേപ്പ് കാപിറ്റൽ എന്ന് വിളിച്ചത് മോഡിയാണെന്നും രാഹുൽ തിരിച്ചടിച്ചിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും രാഹുൽ പറഞ്ഞു. രാഹുലിനെ അനുകൂലിച്ച് കനിമൊഴി എം.പി രംഗത്തെത്തിയിരുന്നു.
 

Latest News