ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇനിയും താഴേക്ക് 

മുംബൈ- ഡിസംബറില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വീണ്ടും താഴേക്ക് പോകുമെന്നാണ് നൊമുറയുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.3 ശതമാനം ആയിക്കുമെന്നാണ് നൊമുറ പുറത്തുവിട്ട വിവരം. പ്രമുഖ റേറ്റിംഗ് ഏജന്‍സിയാണ് നൊമുറ.'ആഭ്യന്തര വായ്പ വിതരണത്തില്‍ എന്‍ബിഎഫ്‌സികളുടെ തകര്‍ച്ച പ്രതിസന്ധി സൃഷ്ടിക്കുന്നു സോണല്‍ വര്‍മ്മ ചീഫ് ഇക്കണോമിസ്റ്റ്, നൊമുറ ഇന്ത്യ ഏഷ്യ വ്യാഴാഴ്ച പറഞ്ഞു.ഇന്ത്യയിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്‌സി) പ്രതിസന്ധിയാണ് പ്രധാനമായും രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതെന്നും നൊമുറ പുറത്തു വിട്ട കണക്കില്‍ പറയുന്നു.

Latest News