Sorry, you need to enable JavaScript to visit this website.

ശബരിമല വൈകാരിക പ്രശ്‌നം; അന്തിമവിധി വരും വരെ കാത്തിരിക്കാൻ സുപ്രീം കോടതി

ന്യൂദൽഹി- രാജ്യത്ത് നിലവിൽ സ്‌ഫോടനാത്മകമായ സ്ഥിതിയാണുള്ളതെന്നും ശബരിമല പ്രവേശന ഹരജിയിൽ വിശാല ബഞ്ചിന്റെ തീരുമാനം വരും വരെ കാത്തിരിക്കണമെന്നും ബിന്ദു അമ്മിണിയോടും സൂര്യഗായത്രി എന്ന രഹ്ന ഫാത്തിമയോടും സുപ്രീംകോടതി.നിലവിലുള്ള സ്ഥിതി വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ കോടതി ക്ഷമയോടെ കാത്തിരിക്കാൻ ഇരുവരോടും നിർദ്ദേശിച്ചു. നിലവിൽ സ്ത്രീ പ്രവേശനത്തിന വിധിക്ക് സ്‌റ്റേയില്ലെന്നും എങ്കിലും സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു.
ശബരിമല ദർശനത്തിന് പോകാൻ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചിരുന്നു.
വൈകാരികമായ അന്തരീക്ഷമാണ് ശബരിമലയിലുള്ളത്. സംഘർഷത്തിന് കോടതി ആഗ്രഹിക്കുന്നില്ല. സ്ത്രീകൾക്ക് അനുകൂലമായ ഉത്തരവ് ഇപ്പോൾ ഇറക്കുന്നില്ല.
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷമയാണിത്. നിങ്ങൾക്ക് അനുകൂലമായ സ്ഥിതി ഉണ്ടാകുന്നതെങ്കിൽ നിങ്ങൾക്ക് സംരക്ഷണം നൽകുമെന്നും കോടതി പറഞ്ഞു. നിങ്ങൾക്ക് ദർശനം നടത്താൻ സാധിക്കുമെങ്കിൽ നടത്തിക്കോളുവെന്നും വെന്നും തങ്ങൾക്ക് അതിൽ പ്രശ്‌നവുമില്ലെന്നും കോടതി പറഞ്ഞു.
 

Latest News