Sorry, you need to enable JavaScript to visit this website.

റിയാദിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾ മരിച്ചു

റിയാദ്- മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് ഫഌറ്റിൽ അഗ്നിബാധയുണ്ടായി ഈജിപ്ഷ്യൻ കുടുംബത്തിലെ രണ്ടു കുട്ടികൾ വെന്തുമരിച്ചു. ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. ചാർജർ പൊട്ടിത്തെറിച്ച് മുറിയിൽ അഗ്നിബാധയുണ്ടാവുകയായിരുന്നു. വീട്ടിൽനിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ മക്കൾ ഉറങ്ങിക്കിടക്കുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. 
പത്തു മിനിറ്റിനു ശേഷം കെട്ടിട ഉടമ ഫോണിൽ ബന്ധപ്പെട്ട് ഫഌറ്റിൽ അഗ്നിബാധയുണ്ടായതായി അറിയിച്ചു. സിവിൽ ഡിഫൻസ് അധികൃതർ എത്തി തീയണച്ചപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ റിയാദിൽനിന്ന് കയ്‌റോയിലെത്തിച്ച് മുസ്തഫ മഹ്മൂദ് മസ്ജിദിൽ മറവു ചെയ്തു. 

 

Latest News