Sorry, you need to enable JavaScript to visit this website.

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍; അമ്മയ്‌ക്കെതിരെ കേസ്

കോട്ടയം- മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റിലായി. വിവരമറിയാമായിരുന്നിട്ടും തടയാതിരുന്ന അമ്മയ്‌ക്കെതിരെ കേസെടുത്തു.
പൊന്‍കുന്നം ഇളങ്ങുളത്തെ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. രണ്ടാനച്ഛന്‍ ഉപദ്രവിക്കാറുണ്ടെന്ന് സഹപാഠികളോട് പറഞ്ഞ് കുട്ടി കരയുകയായിരുന്നു. കൂട്ടുകാര്‍ വിവരം അധ്യാപികയെ അറിയിച്ചു. പിന്നീട് മറ്റ് അധ്യാപകരും ചേര്‍ന്ന് കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുകയും പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ആദ്യ ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞ് താമസിക്കുന്ന സ്ത്രീക്കൊപ്പം താമസിച്ചു വരികയായിരുന്നു കൂലിപ്പണിക്കാരനായ പ്രതി. രാത്രി അമ്മക്കും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടി കിടന്നിരുന്നത്. രാത്രിയിലും അമ്മ പുലര്‍ച്ചെ അടുക്കളയിലായിരിക്കുമ്പോഴും രണ്ടാനച്ഛന്‍ ഉപദ്രവിക്കുമായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. അമ്മയോട് ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ആരോടും പറയരുതെന്ന് പറഞ്ഞതായും കുട്ടി പ്രതികരിച്ചു. പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

Latest News