Sorry, you need to enable JavaScript to visit this website.

ഭാര്യയുടെ ആഭരണങ്ങളുമായി കാമുകിയോടൊപ്പം ഒളിച്ചോടിയ യുവാവ് റിമാന്‍ഡില്‍

പയ്യന്നൂര്‍- ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ പണമുള്‍പ്പെടെ നാലു ലക്ഷം രൂപയും സഹോദരന്റെ കാറുമായി ഭര്‍തൃമതിയായ കാമുകിയോടൊപ്പം നാടുവിട്ട യുവാവ് റിമാന്‍ഡില്‍. പയ്യന്നൂര്‍ തെരുവമ്പലം കാനത്തെ യുവാവിനെയാണ് പെരിങ്ങോം എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പെരിങ്ങോം പാടിയോട്ടുചാല്‍ കണ്ടുവാടിയില്‍ നിന്ന്  ഭര്‍തൃമതിയായ 23 കാരി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഭാര്യയെ കാണ്മാനില്ലെന്ന യുവതിയുടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയുടെ അടിസ്ഥാനത്തില്‍  യുവതിയെ പെരിങ്ങോം എസ്.ഐയും വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിദ്യ, സിന്ധു എന്നിവരടങ്ങിയ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കി.
ഓഗസ്റ്റ് 26 നാണ് ഇരുവരെയും കാണാതായത്. യുവാവിനെ കാണാതായത് സംബന്ധിച്ച് സഹോദരന്‍ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പോലീസും, യുവതിയെ കാണാതായ സംഭവത്തില്‍ പെരിങ്ങോം പോലീസും കേസെടുത്തിരുന്നു. കോയമ്പത്തൂരിലും തിരുപ്പൂരിലും താമസിച്ചിരുന്ന ഇരുവരും കൊയിലാണ്ടി തിരുവണ്ണൂരിലെത്തിയപ്പോഴാണ് പിടിയിലായത്.
     

 

 

Latest News