Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗൂഗിൾ ഇന്ത്യാ സെർച്ചിൽ അഭിനന്ദൻ വർത്തമാൻ മുന്നിൽ 

ഇന്റർനെറ്റിലെ ഏറ്റവും വലിയ സെർച്ച് എൻജിനായ ഗൂഗിളിന്റെ ഈ വർഷത്തെ സെർച്ചിങ് റിപ്പോർട്ടുകൾ പുറത്തുവിട്ടു. ഇയർ ഇൻ സെർച്ച് ഡേറ്റകൾ വിവിധ വിഭാഗങ്ങളായാണ് ഗൂഗിൾ നൽകിയിരിക്കുന്നത്. 
ഐസിസി ക്രിക്കറ്റ് ലോകകപ്പ് ആണ് ഈ വർഷം ഗൂഗിൾ ഇന്ത്യ സെർച്ചിലെ ട്രെൻഡിങ്ങിൽ ഒന്നാമത്. വാർത്തകൾ, കായിക ഇവന്റുകൾ, വ്യക്തിത്വങ്ങൾ, സിനിമകൾ, പാട്ടുകൾ എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങൾ.
ഈ വർഷത്തെ ട്രെൻഡ് ചെയ്യുന്ന സേർച്ചിങ് പദങ്ങളുടെ പട്ടികയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പും ചന്ദ്രയാൻ 2ഉം മുന്നിട്ടു നിൽക്കുന്നു. കബീർ സിങ്, ഗല്ലി ബോയ്, മിഷൻ മംഗൽ, ജോക്കർ, മാർവലിന്റെ ബ്ലോക്ക്ബസ്റ്ററുകളായ അവഞ്ചേഴ്‌സ്: എൻഡ് ഗെയിം, ക്യാപ്റ്റൻ മാർവൽ തുടങ്ങിയ ചിത്രങ്ങളും മൊത്തത്തിലുള്ള പട്ടികയിൽ ഇടം നേടിയതായി ഗൂഗിൾ റിപ്പോർട്ട് പറയുന്നു.
ഈ വർഷം ഏറ്റവുമധികം സെർച്ച് ചെയ്ത വ്യക്തികളിൽ വ്യോമസേനാ മേധാവി വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ഒന്നാമതെത്തി. ലതാ മങ്കേഷ്‌കർ, യുവരാജ് സിങ് എന്നിവരാണ് തൊട്ടുപിന്നിൽ. ഇന്റർനെറ്റിൽ വൈറലായ പാട്ടുകാരി രാനു മൊണ്ടാലും ആദ്യ പത്തിൽ ഇടംപിടിച്ചു. 
പാക് എഫ് 16 യുദ്ധവിമാനം വെടിവെച്ചിടുന്നതിനിടെയാണ് അഭിനന്ദൻ വർത്തമാൻ പാക് സുരക്ഷാ സേനകളുടെ പിടിയിലായത്. സമ്മർദത്തെ തുടർന്ന് അദ്ദേഹത്തെ 60 മണിക്കൂറിനുള്ളിൽ വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു.  
കായിക സെർച്ചുകളിൽ ക്രിക്കറ്റ് ലോകകപ്പ്, പ്രോ കബഡി ലീഗ്, വിംബിൾഡൺ, കോപ അമേരിക്ക, ടെന്നീസ് ടൂർണമെന്റുകൾ പോലുള്ള മറ്റ് രാജ്യാന്തര കായിക ഇനങ്ങളും ഇന്ത്യക്കാർ തിരഞ്ഞു.
മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള മറ്റ് പ്രധാന വാർത്താ സംഭവങ്ങളും ഇന്ത്യക്കാർ ഗൂഗിളിൽ സെർച്ച് ചെയ്തു. പുൽവാമ ആക്രമണം, ഫാനി ചുഴലിക്കാറ്റ്, അയോധ്യ വിധി, ആമസോൺ കാട്ടുതീ തുടങ്ങിയ പ്രാദേശികവും ആഗോളവുമായ വാർത്താ നിമിഷങ്ങളും പട്ടികയിലുണ്ട്.
ഈ വർഷം തിരഞ്ഞവയിൽ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരവും ഉൾപ്പെടുന്നു. സമീപത്തുള്ള വായുവിന്റെ ഗുണനിലവാര സൂചികയാണ് സെർച്ച് ചെയ്തത്. സമീപത്തുകള്ള ഡാൻസ് ക്ലാസുകളെ കുറിച്ചും ബാർബർ ഷാപ്പുകളെ കുറിച്ചും ആളുകൾ ഗൂഗിളിൽ അന്വേഷിച്ചു. 

Latest News