Sorry, you need to enable JavaScript to visit this website.

പൗരത്വ ബില്‍: മുതിര്‍ന്ന പോലീസ് ഓഫീസറുടെ രാജി ട്വിറ്ററില്‍ വൈറലായി

മുംബൈ- ലോക്‌സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് രാജിവെച്ച മുംബൈയിലെ സീനിയര്‍ ഐ.പി.എസ് ഓഫീസര്‍ അബ്ദുറഹ് മാന്‍ ട്വിറ്ററില്‍ വൈറലായി. #IStandWithAbdurRahmanIPS എന്ന ടാഗില്‍ നിരവധി പേരാണ് പിന്തുണ അറിയിക്കുന്നത്.

പൗരത്വ ഭേദഗതി ബില്ലിനെതിരായ ബഹിഷ്‌കരണ സമരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ജോലിക്ക് ഹാജരാകില്ലെന്നാണ് പോലീസ് ഐ.ജി അബ്ദു റഹ് മാന്‍ വ്യക്തമാക്കിയത്.
ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ ഹനിക്കുന്നാണ് പാസാക്കിയിരിക്കുന്ന ബില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതബഹുസ്വരതക്കെതിരായ ബില്ലാണിതെന്നും അദ്ദേഹം പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2019/12/12/abdurahman.jpg

https://www.malayalamnewsdaily.com/sites/default/files/2019/12/12/mumabiigp.jpg

Latest News