Sorry, you need to enable JavaScript to visit this website.

പഠന, കായിക രംഗത്ത് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തണം-അംബാസഡര്‍

റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ 35 ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സ്‌കൂൾ കുട്ടികൾ സംഘടിപ്പിച്ച നൃത്തം.

റിയാദ് - റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ 35ാം വാർഷികം ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദും പത്‌നി ഫറാ സഈദും കാമ്പസിൽ ചെടി നട്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എസ്.എം ഷൗകത്ത് പർവേസ് സ്വാഗതം പറഞ്ഞു. ഗേൾസ് വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് അസ്മ ഷാ റിപ്പോർട്ട് അവതരിപ്പിച്ചു.


ആൺകുട്ടികൾ അക്കാദമിക് രംഗത്തും സ്‌പോർട്‌സ് രംഗത്തും പെൺകുട്ടികൾക്ക് വെല്ലുവിളികളാകണമെന്ന് അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറിയാൽ നാളെയുടെ നേതാക്കളായ ഇന്നത്തെ വിദ്യാർഥികൾക്ക് ഉന്നത സ്ഥാനങ്ങൾ കീഴടക്കാനാകുമെന്നും അതിനുള്ള പരിശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അക്കാദമിക് എക്‌സലൻസ് അവാർഡുകളും മെഡലുകളും ഹരിയാനയിലെ ഫത്ഹാബാദിൽ നടന്ന സിബിഎസ്ഇ നാഷണൽ സ്‌പോർട്‌സ് മീറ്റിൽ വെങ്കലം നേടിയ സ്‌കൂളിന്റെ ഫുട്‌ബോൾ ടീമിനും കോച്ചിനുമുള്ള മെമന്റോകളും അംബാസഡർ വിതരണം ചെയ്തു. അമേരിക്കയിൽ നടക്കുന്ന വേൾഡ് സ്‌കൗട്ട് ജംബോറെയിൽ പങ്കെടുക്കുന്ന മൂന്നു വിദ്യാർഥികളെയും മികച്ച സേവനത്തിന് സ്‌കൂൾ ഡ്രൈവർ ഷാഹുൽ ഹമീദിനെയും അംബാസഡർ ആദരിച്ചു.

 


സ്‌കൂൾ ഒബ്‌സർവർ കേണൽ മനീഷ് നാഗ്പാൽ, മാനേജിംഗ് കമ്മിറ്റി ചെയർമാൻ സുൽത്താൻ മസ്ഹറുദ്ദീൻ, അംഗങ്ങളായ സഹാബ് ഹുസൈൻ, ഡോ. കവിത എന്നിവർ സംസാരിച്ചു. 
ശേഷം നടന്ന സാംസ്‌കാരിക പരിപാടിയിൽ കെജി വിദ്യാർഥികൾ സ്വാഗതഗാനമാലപിച്ചു. വലീദ്, അലീന എന്നിവർ അവതാരകരായിരുന്നു. ദേവിക ഗാനമാലപിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി.

 

 

Latest News