Sorry, you need to enable JavaScript to visit this website.

സൗദി, യു.എ.ഇ അതിർത്തിയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

റിയാദ് - സൗദി, യു.എ.ഇ അതിർത്തിയിലെ ബത്ഹ അതിർത്തി പോസ്റ്റ് വഴി ലോറിയിൽ ചരക്കുകൾക്കിടയിൽ ഒളിപ്പിച്ച് വൻ മയക്കുമരുന്ന് ശേഖരം കടത്തുന്നതിനുള്ള ശ്രമം ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റുമായി സഹകരിച്ച് കസ്റ്റംസ് പരാജയപ്പെടുത്തി. 


സൗദിയിലേക്ക് കടത്തുന്നതിന് ശ്രമിച്ച ഒരു കോടിയിലേറെ ലഹരി ഗുളികകൾ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ബത്ഹ അതിർത്തി പോസ്റ്റിൽ വെച്ച് കസ്റ്റംസ് നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. വിദേശത്തു നിന്ന് കടത്തിയ ലഹരി ഗുളിക ശേഖരം സ്വീകരിച്ച പ്രതികളെയും സുരക്ഷാ വകുപ്പുകൾ പിന്നീട് അറസ്റ്റ് ചെയ്തു. അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന വ്യാജേന മയക്കുമരുന്ന് ശേഖരം വിട്ടുകൊടുത്താണ് മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വലയിലാക്കിയത്. 


അന്വേഷണത്തിൽ ഇതേ അതിർത്തി പോസ്റ്റ് വഴി മയക്കുമരുന്ന് കടത്തിനുള്ള മറ്റൊരു ശ്രമം കൂടി പുരോഗമിക്കുന്നതായി കണ്ടെത്തി. മയക്കുമരുന്ന് ശേഖരവുമായി പിടിയിലായ ഡ്രൈവറുടെ സുഹൃത്താണ് മയക്കുമരുന്ന് കടത്തിനുള്ള അന്തിമ ഒരുക്കങ്ങൾ നടത്തിയിരുന്നത്. 


 

Latest News