കാസര്‍കോട്- സ്‌കൂള്‍ വിദാര്‍ഥിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബദിയടുക്ക ഗാഡിഗുഡ്ഡയിലെ ശരീഫി(40)നെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. കാസര്‍കോട് മുന്‍സിഫ് കോടതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗാഡിഗുഡ്ഡയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ബസില്‍നിന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ മധ്യവയസ്‌കന്‍ വഴി അന്വേഷിച്ച് കുട്ടിയെ സമീപിക്കുകയായിരുന്നു. വഴി കാണിച്ചു കൊടുക്കുന്നതിനിടെ ആളൊഴിഞ്ഞ വീട്ടിലെത്തിയപ്പോള്‍ വിശ്രമമാവശ്യപ്പെട്ട് അകത്തു കയറി. തുടര്‍ന്നാണ് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇറങ്ങി ഓടിയ കുട്ടി ഇറങ്ങി അടുത്ത വീട്ടില്‍ അഭയം തേടി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണ് ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയത്.






