കണ്ണൂര്‍- സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍ പൂതപ്പാറ ആമിന മന്‍സിലില്‍ എന്‍.എന്‍ റഷീദ് (49) ആണ് അറസ്റ്റിലായത്. വളപട്ടണത്ത് ചാക്ക് കച്ചവടം നടത്തുന്നയാളാണ് റഷീദ്. സ്‌കൂള്‍ വിദ്യാര്‍ഥിയെ ഇയാള്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.. കുട്ടി പഠനത്തില്‍ പിന്നോട്ടുപോയത് ശ്രദ്ധയില്‍പ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂളില്‍ വിവരം അറിയിച്ചിരുന്നു. കുട്ടിയുടെ സഹപാഠികളോട് കാര്യം അന്വേഷിച്ചപ്പോഴാണ് ദുരനുഭവം പുറത്തു വന്നത്. തുടര്‍ന്ന് നടത്തിയ കൗണ്‍സലിങില്‍ കുട്ടി സംഭവം പുറത്തു പറയുകയായിരുന്നു. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ വളപട്ടണം പോലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.






