Sorry, you need to enable JavaScript to visit this website.

കാമുകന്‍ തീകൊളുത്തിയ ഒരു മാസം  ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

പട്‌ന- ബീഹാറില്‍ കാമുകന്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. ബീഹാറിലെ ബേഠിയായിലാണ് സംഭവം. ഒരുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെയാണ് കാമുകന്‍ തീകൊളുത്തിയത്. എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ബേഠിയയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി പട്‌നയിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. വിവാഹ വാഗ്ദാനം നടത്തി യുവാവ് പെണ്‍കുട്ടിയെ ദുരൂപയോഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ യുവാവ് പദ്ധതിയിടുകയായിരുന്നു. സംഭവ ദിവസം പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് അറിഞ്ഞ പ്രതി സുഹൃത്തുക്കളുമായെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Latest News