Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വഭേദഗതി ബിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളോടുള്ള വെല്ലുവിളി-രാഹുൽ ഗാന്ധി

ന്യൂദൽഹി- വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് മേൽ ബി.ജെ.പി സർക്കാർ നടത്തുന്ന ക്രിമിനൽ ആക്രമണമാണ് പൗരത്വ (ഭേദഗതി) ബില്ലെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. മേഖലയിൽ വംശ ശുദ്ധീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. വടക്ക് കിഴക്കിനെ വംശീയമായി ശുദ്ധീകരിക്കാനുള്ള മോഡി-ഷാ സർക്കാരിന്റെ ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വടക്ക് കിഴക്കിനും അവരുടെ ജീവിത രീതിക്കും ഇന്ത്യയെന്ന ആശയത്തിനുമേലുള്ള ക്രിമിനൽ ആക്രമണമാണിത്. അവിടത്തെ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.

Latest News