കൊച്ചി- ഹൈദരാബാദ് ആസ്ഥാനമായുള്ള ഇംഗ്ലീഷ് ദിനപത്രമായ ഡെക്കാന്‍ ക്രോണിക്ക്ള്‍ കേരള എഡിഷന് അച്ചടി ബുധനാഴ്ച മുതല്‍ നിര്‍ത്തി. സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ട് പ്രതിസന്ധിയിലായ കമ്പനിയെ ഏറ്റെടുക്കാന്‍ പുതിയ നിക്ഷപകര്‍ രംഗത്തുണ്ടെങ്കിലും കേസ് കോടതിയില്‍ തീര്‍പ്പാകാതെ തുടരുന്നതാണ് പുതിയ തീരുമാനത്തിനു പിന്നില്‍. താല്‍ക്കാലികമാണെന്നാണ് മാനേജ്മെന്റ് വിശദീകരണം. ജനുവരിയില്‍ പുതിയ മാനേജ്മെന്റ് വരുമെന്നും കേരളത്തില്‍ അച്ചടി തുടരുന്നത് സംബന്ധിച്ച് ഇവര്‍ തീരുമാനിക്കുമെന്നുമാണ് അറിയുന്നത്.
തെലങ്കാന, ആന്ധ്ര പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ എഡിഷനുകളില്‍ അച്ചടി തുടരുന്നുണ്ട്. കേരളത്തിലേയും കര്‍ണാടകയിലേയും എഡിഷനുകള്‍ നിര്‍ത്തുന്നതായാണ് അറിയിപ്പ്. എന്നാല്‍ ബംഗളുരുവില്‍ ബുധനാഴ്ചയും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും മാസത്തെ ശമ്പളവും ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്. അച്ചടി നിര്‍ത്തിയെങ്കിലും ജീവനക്കാരെ പിരിച്ചുവിടുന്നതായി അറിയിപ്പൊന്നുമില്ല.