'ചില പാര്‍ട്ടികള്‍ പാക്കിസ്ഥാന്റെ ഭാഷ സംസാരിക്കുന്നു'; പൗരത്വ ബില്‍ വിവാദത്തെ കുറിച്ച് മോഡി

ന്യൂദല്‍ഹി- വിവാദ പൗരത്വ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ബിജെപി വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുത്തു. പാര്‍ലമെന്റ് ലൈബ്രററിയില്‍ ചേര്‍ന്ന യോഗത്തില്‍ ബില്ലിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രൂക്ഷമായാണ് മോഡി പ്രതികരിച്ചത്. പൗരത്വ ബില്ലിനെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംസാരിക്കുന്നത് പാക്കിസ്ഥാന്റെ ഭാഷയിലാണെന്ന് മോഡി പറഞ്ഞു. ഈ ബില്ല് തങ്കലിപികളാല്‍ എഴുതപ്പെടുമെന്നും മതത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് എന്നന്നേക്കുമായി ആശ്വാസമേകുമെന്നും മോഡി പറഞ്ഞു. 

ലോക്‌സഭയില്‍ 80 വോട്ടുകള്‍ക്കെതിരെ 311 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിവാദ ബില്‍ പാസായത്.
 

Latest News