സൗദിയില്‍ പാക് തൊഴിലാളികളില്‍ വന്‍ വര്‍ധന; ഈ വര്‍ഷം എത്തിയത് രണ്ടരലക്ഷം

ഇസ്ലാമാബാദ്- സൗദിയില്‍ തൊഴില്‍ തേടി പോയ പാക്കിസ്ഥാനികളില്‍ ഗണ്യമായ വര്‍ധന. ഈ വര്‍ഷം ഒക്ടോബര്‍വരെ 2,58,215 പാക്കിസ്ഥാനികളാണ് പുതിയ വിസകളില്‍ സൗദിയിലെത്തിയത്. 2018 നെ അപേക്ഷിച്ച് 207 ശതമാനമാണ് വര്‍ധനയെന്ന് എമിഗ്രേഷന്‍ ആന്റ് ഓവര്‍സീസ് എംപ്ലോയ്‌മെന്റ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2018 ലെ ആദ്യ പത്ത് മാസം 84,091 പാക്കിസ്ഥാനികള്‍ മാത്രമാണ് സൗദിയിലെ വിവിധ മേഖലകളില്‍ തൊഴില്‍ തേടി പോയിരുന്നത്.

ഈ വര്‍ഷം ഒക്ടോബര്‍വരെ 1,76,947 പാക്കിസ്ഥാന്‍ പൗരന്മാരാണ് യു.എ.ഇയില്‍ തൊഴിലന്വേഷിച്ച് പോയത്. 1.7 ശതമാനം മാത്രമാണ് വര്‍ധന. ഒമാനിലേക്ക് പോയ പാക്കിസ്ഥാനികളില്‍ 5.8 ശതമാനമാണ് വര്‍ധന. ഈ വര്‍ഷം 23,998 പേരാണ് ഒമാനിലേക്ക് പോയത്.

 

Latest News