പോലീസ് ചോദ്യം ചെയ്തുവെന്നത് പച്ചക്കള്ളം- അബി

കൊച്ചി- നടൻ ദിലീപിന്‍റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട് തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് മിമിക്രി താരം അബി. തന്നെ ചോദ്യം ചെയ്തുവെന്ന് ചില ചാനലുകൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും അബി പറഞ്ഞു. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് തന്നെ ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. ദിലീപ് നേരത്തെ വിവാഹം ചെയ്തിരുന്നുവെന്ന കാര്യം താനും കേട്ടിട്ടുണ്ടെന്നും എ്ന്നാൽ അതിന് താൻ സാക്ഷിയല്ല. ദിലീപ് ഒരു പെൺകുട്ടിയെ പ്രേമിച്ച് വിവാഹം ചെയ്തിരുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ അതിൽ ആരൊക്കെയാണ് പങ്കെടുത്തതെന്ന കാര്യമൊന്നും തനിക്കറിയില്ലെന്നും അബി വ്യക്തമാക്കി.
നടി മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിന് മുൻപേ ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അബിയെ ചോദ്യം ചെയ്തുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അകന്ന ബന്ധുവായ യുവതിയുമായിട്ടായിരുന്നു ദിലീപിന്‍റെ ആദ്യവിവാഹം. ആലുവ ദേശം രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്ത വിവാഹത്തിന്‍റെ രേഖകൾ കണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങി. ഇത് സംബന്ധിച്ച് മിമിക്രിചലച്ചിത്രതാരം അബിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള കാരണങ്ങളിൽ ഇതും പെടുമോ എന്നും അന്വേഷിക്കുന്നുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ദിലീപ് അകന്ന ബന്ധുവായ യുവതിയെ വിവാഹം ചെയ്തത്. തുടർന്ന് സിനിമയിലേക്ക് ആദ്യാവസരം ലഭിച്ചതോടെ ഈ വിവാഹത്തിൽനിന്ന് ദിലീപ് പിൻവാങ്ങി. സിനിമയിലെത്തിയ ശേഷം മഞ്ജുവാര്യരുമായി അടുപ്പത്തിലാവുകയും അവരെ വിവാഹം ചെയ്യുകയും ചെയ്തു. 

Latest News