പത്താം വയസ്സില്‍ എന്‍ജി.ബിരുദം; അത്ഭുത ബാലന്‍ യൂനിവേഴ്‌സിറ്റി ഉപേക്ഷിച്ചു

ആംസ്റ്റര്‍ഡാം- ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയാകുമായിരുന്ന ഒമ്പതു വയസ്സുകാരന്‍ ഡച്ച് യൂനിവേഴ്‌സിറ്റി ഉപേക്ഷിച്ചു.  ഈ മാസം 26-ന് പത്താം പിറന്നാളിനു മുമ്പ് പരീക്ഷകള്‍ പൂര്‍ത്തിയാക്കാനാകില്ലെന്ന് യൂനിവേഴ്‌സിറ്റി മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് ലോറന്റ് സിമോണ്‍സ് എന്ന ബെല്‍ജിയന്‍ വിദ്യാര്‍ഥി എയിന്തോവന്‍ സര്‍വകലാശാലയിലെ പഠനം ഉപേക്ഷിച്ചത്.
ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ പത്തു വയസ്സുകാരന്‍ ബിരുദം നേടുന്നുവെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച വന്‍പ്രചാരം നേടിയിരുന്നു. 2020 മധ്യത്തോടെ മാത്രമേ പഠനം പൂര്‍ത്തിയാക്കാനാകൂ എന്നാണ് യൂനിവേഴ്‌സിറ്റി മാതാപിതാക്കളെ അറിയിച്ചിരുന്നത്.
കഴിഞ്ഞയാഴ്ചവരെ എല്ലാം സുഗമമായിരുന്നുവെന്നും പൊടുന്നനെയാണ് ആറു മാസം കൂടിവേണമെന്ന് അധികൃതര്‍ അറിയിച്ചതെന്നും ലോറന്റിന്റെ പിതാവ് അലക്‌സാണ്ടര്‍ സിമോണ്‍സ് പറഞ്ഞു.

 

Latest News