20,000 രൂപയുടെ ഉള്ളി മോഷ്ടിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

മുംബൈ- രണ്ട് കടകളില്‍നിന്നായി 20,000 രൂപയുടെ ഉള്ളി മോഷ്ടിച്ച കേസില്‍ മുംബൈ പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഡോംഗ്രി മാര്‍ക്കറ്റിലെ ഷോപ്പുകളില്‍നിന്നാണ് ഇവര്‍ 168 കിലോ ഉള്ളി മോഷ്ടിച്ചത്. ഡിസംബര്‍ അഞ്ചിന് രാത്രിയായിരുന്നു സംഭവം.

അക്ബര്‍ ഷാ എന്നയാളുടെ കടയില്‍നിന്ന് 112 കിലോ ഉള്ളിയും ഇംറാന്‍ ശൈഖിന്റെ കടയില്‍നിന്ന് 56 കിലോ ഉള്ളിയും മോഷണം പോയതായി ഡോംഗ്രി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

മൊത്തം 20,160 രൂപയാണ് വില കണക്കാക്കിയിരുന്നത്.

 

Latest News