Sorry, you need to enable JavaScript to visit this website.

മക്കയിൽ കവർച്ചാ സംഘം അറസ്റ്റിൽ

മക്ക - ഏതാനും ബർമക്കാർ അടങ്ങിയ കവർച്ചാ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. നിർമാണത്തിലുള്ള കെട്ടിടങ്ങളിൽ നിന്ന് വൈദ്യുതി കാബിളുകളും വില പിടിച്ച വസ്തുക്കളും കവരുന്നത് പതിവാക്കിയ സംഘമാണ് പിടിയിലായത്. വ്യത്യസ്ത ഡിസ്ട്രിക്ടുകളിലെ ഇരുപതോളം കെട്ടിടങ്ങളിൽ നിന്ന് കാബിളുകളും മറ്റും മോഷണം പോയതായി വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് വിരലടയാളങ്ങൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ സംഘത്തിൽ ഒരാളെ കുറിച്ചാണ് ആദ്യം വിവരം ലഭിച്ചത്. 


ഇയാളെ രഹസ്യമായി നിരീക്ഷിച്ചതിൽ നിന്ന് അഞ്ചംഗ കവർച്ചാ സംഘത്തിലെ കണ്ണിയാണെന്ന് വ്യക്തമായി. നിർമാണം പൂർത്തിയാകാറായ, വാച്ച്മാന്മാരില്ലാത്ത കെട്ടിടങ്ങൾ പ്രത്യേകം നിരീക്ഷിച്ച് കണ്ടെത്തിയാണ് സംഘം മോഷണങ്ങൾ നടത്തിയിരുന്നത്. നിർമാണത്തിലുള്ള കെട്ടിടങ്ങളിൽ പതിനെട്ടു കവർച്ചകൾ നടത്തിയതായി സംഘം സമ്മതിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്നതിന് പ്രതികൾക്കെതിരായ കേസ് ഫയൽ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
 

Latest News