ലിസ്ബൺ-പോർച്ചുഗീസ് തലസ്ഥാനത്ത് ബീച്ചിൽ ചെറു വിമാനം ഇടിച്ചിറക്കുന്പോൾ പരിക്കേറ്റ രണ്ടു പേർ മരിച്ചു. ലിസ്ബണിനു സമീപം തിരക്കേറിയ ബീച്ചിലാണ് സംഭവം.കടലിനു തൊട്ടടുത്തായി ലാൻഡ് ചെയ്ത വിമാനത്തിനു ചുറ്റും ധാരാളം പേർ കൂടി നിൽക്കുന്ന ദൃശ്യങ്ങൾ ടെലിവിഷനുകൾ കാണിച്ചു. പരിക്കൊന്നുമില്ലാത്ത രണ്ട് പൈലറ്റുമാരെ അധികൃതർ ചോദ്യം ചെയ്തു. വിമാനം തട്ടി പരിക്കേറ്റ ഒരാളും കുട്ടിയുമാണ് മരിച്ചതെന്ന് നാഷണൽ മാരിടൈം അതോറിറ്റി വക്താവ് പെട്രോ കൊയിലോ ഡിയാസ് പറഞ്ഞു. ലിസ്ബണോട് ചേർന്നുള്ള സാവോ ജാവോ കപ്രീഷ്യ ബീച്ചിൽ പ്രധാന അവധിക്കാലമായ ഓഗസ്റ്റിൽ വൻ ജനക്കൂട്ടമാണ് എത്താറുള്ളത്.