മക്കയില്‍ ഇഖാമയില്ലാത്ത 80 പേര്‍ പിടിയില്‍; 15 ടണ്‍ ഇറച്ചിയും മറ്റും നശിപ്പിച്ചു

മക്കയിൽ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ റെയ്ഡിനിടെ പിടിയിലായ നിയമ ലംഘകർ

മക്ക - അൽനികാസ ഡിസ്ട്രിക്ടിലും സമീപ പ്രദേശങ്ങളിലും പോലീസും വിവിധ വകുപ്പുകളും സഹകരിച്ച് നടത്തിയ റെയ്ഡിൽ സ്ത്രീകളും കുട്ടികളും അടക്കം 80 അനധികൃത താമസക്കാരും നിയമ ലംഘകരും പിടിയിലായി.

പോലീസും പട്രോൾ പോലീസും നഗരസഭയും മുജാഹിദീൻ സുരക്ഷാ സേനയും ട്രാഫിക് പോലീസും സഹകരിച്ച് രാത്രിയാണ് റെയ്ഡ് നടത്തിയത്. അൽഖാലിദിയ സൂഖിൽ നിയമ ലംഘകരായ വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച, ഉറവിടമറിയാത്ത 15 ടണ്ണിലേറെ ഇറച്ചിയും കോഴിയിറച്ചിയും പച്ചക്കറികളും പഴവർഗങ്ങളും മറ്റും റെയ്ഡിനിടെ പിടിച്ചെടുത്ത് നശിപ്പിച്ചു.

സ്വദേശങ്ങളിലേക്ക് നാടുകടത്തുന്നതിന് നിയമ ലംഘകരെ പിന്നീട് ശുമൈസി ഡീപോർട്ടേഷൻ സെന്ററിലേക്ക് അയച്ചു. 
 

Latest News