Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദിലീപിന്‍റെ ആദ്യവിവാഹം മഞ്ജുവുമായല്ലെന്ന് പോലീസ്

കൊച്ചി- കാവ്യമാധവനുമായുള്ളത് നടൻ ദിലീപിന്‍റെ മൂന്നാം വിവാഹമായിരുന്നുവെന്ന് സൂചന. നടി മഞ്ജു വാര്യർക്ക് മുൻപേ ദിലീപ് വിവാഹം കഴിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം വിവാഹം കഴിച്ചത്. ആലുവ ദേശം രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്ത വിവാഹത്തിന്‍റെ രേഖകൾ കണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങി. ഇത് സംബന്ധിച്ച് മിമിക്രിചലച്ചിത്രതാരം അബിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള കാരണങ്ങളിൽ ഇതും പെടുമോ എന്നും അന്വേഷിക്കുന്നുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ദിലീപ് അകന്ന ബന്ധുവായ യുവതിയെ വിവാഹം ചെയ്തത്. തുടർന്ന് സിനിമയിലേക്ക് ആദ്യാവസരം ലഭിച്ചതോടെ ഈ വിവാഹത്തിൽനിന്ന് ദിലീപ് പിൻവാങ്ങി. സിനിമയിലെത്തിയ ശേഷം മഞ്ജുവാര്യരുമായി അടുപ്പത്തിലാവുകയും അവരെ വിവാഹം ചെയ്യുകയും ചെയ്തു. 
ഈ യുവതി ഇപ്പോൾ ഗൾഫിലാണെന്നും അറിയുന്നു. ഇവരെ നാട്ടിലെത്തിച്ച് മൊഴിയെടുക്കാനുള്ള പൊലീസിന്‍റെ ശ്രമം വിജയിച്ചില്ല. ഈ വിവാഹബന്ധത്തിൽ നിന്ന് ദിലീപ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണ് സൂചന. 

Latest News